ഉ​ച്ച​ക്ക​ട വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Sunday, October 13, 2019 12:18 AM IST
കാ​ഞ്ഞി​രം​കു​ളം: ഉ​ച്ച​ക്ക​ട വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ.​സി.​ജോ​യി കൊ​ടി​യേ​റ്റി​യ തി​രു​നാ​ൾ 20 ന് ​സ​മാ​പി​ക്കും. കൊ​ടി​യേ​റ്റി​ന് മു​ന്നോ​ടി​യാ​യി ദേ​വാ​ല​യ​ത്തി​ലേ​ക്ക് പ​താ​ക പ്ര​യാ​ണം ന​ട​ത്തി.

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ ബൈ​ബി​ൾ പാ​രാ​യ​ണം, ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​കും. ദൈ​വ​വി​ളി ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന 19 ന് ​വൈ​കു​ന്നേ​രം ആ​റി​ന് ചി​ല​ന്പ​റ ഇ​ട​വ​ക വി​കാ​രി ഫാ.​ലെ​നി​ൻ മു​ഖ്യ മാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന സ​ന്ധ്യാ വ​ന്ദ​നം തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ച​പ്ര​പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ത്തും. ഇ​ട​വ​ക ദി​ന​മാ​യ 20 ന് ​രാ​വി​ലെ 10 ന് ​നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ശു​ശ്രൂ​ഷ കോ -​ഓ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍.​വി.​പി ജോ​സി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ ദി​വ്യ​ബ​ലി. ക​മു​കി​ൻ​കോ​ട് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി മ​ത്യാ​സ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.​തു​ട​ർ​ന്ന് സ​മൂ​ഹ സ​ദ്യ.