മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കാ​യി അ​ദാ​ല​ത്ത് ന​ട​ത്തി
Sunday, October 13, 2019 12:18 AM IST
പേ​രൂ​ര്‍​ക്ക​ട: നാ​ഷ​ണ​ല്‍ ലോ​ക് അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കാ​യി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. 2014 മു​ത​ലു​ള്ള കേ​സു​ക​ളി​ല്‍ ഇ​തു​വ​രെ തീ​ര്‍​പ്പാ​കാ​തെ തു​ട​രു​ക​യാ​യി​രു​ന്ന​വ​യി​ല്‍ 100 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന അ​ദാ​ല​ത്ത് പ​രി​ഗ​ണി​ച്ച​ത്. മ​ക്ക​ളും ബ​ന്ധു​ക്ക​ളും ഉ​റ്റ​വ​രും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട് നി​രാ​ശ്ര​യ​രാ​യി​പ്പോ​യ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് സം​ര​ക്ഷ​ണ​വും ജീ​വ​നാം​ശ​വും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​വ​യാ​യി​രു​ന്നു ഭൂ​രി​ഭാ​ഗം കേ​സു​ക​ളും. അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ച 100ല്‍ 37 ​കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ച​ത്.

കേ​സു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും തീ​ര്‍​പ്പി​ലാ​ക്കാ​ന്‍ അ​ദാ​ല​ത്തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി ത​ട​സ​മാ​യി. അ​തേ​സ​മ​യം ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഹാ​ജ​രാ​യ ആ​റു കേ​സു​ക​ളി​ല്‍ അ​ഞ്ച് കേ​സു​ക​ള്‍ അ​ദാ​ല​ത്തി​ല്‍ തീ​ര്‍​പ്പാ​യി. സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ട്രൈ​ബ്യൂ​ണ​ലി​ന് തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കാ​ന്‍ അ​ധി​കാ​ര​മി​ല്ലാ​ത്ത കേ​സു​ക​ളി​ല്‍ ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു​മാ​യി മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി. അ​ഡി​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് ജ​യ​കൃ​ഷ്ണ​ന്‍, അ​ഡ്വ. ശ്രീ​ജ ശ​ശി​ധ​ര​ന്‍ എ​ന്നി​വ​രാ​ണ് അ​ദാ​ല​ത്ത് അം​ഗ​ങ്ങ​ള്‍.