ക​പ്പ​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി വി​ഴി​ഞ്ഞ​ത്ത് ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സും ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍ററും നിർമിക്കും
Monday, October 14, 2019 12:48 AM IST
വി​ഴി​ഞ്ഞം:​ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ഢം​ബ​ര ക​പ്പ​ലു​ക​ൾ വ​ന്നു​പോ​കു​ന്ന വി​ഴി​ഞ്ഞ​ത്ത്ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സും ക​ട​ല്‍​ചെ​ക്ക് പോ​സ്റ്റും നി​ർ​മി​ക്കും. ​

ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ള്‍ തു​റ​മു​ഖ വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി​യ​തോ​ടെ​ ഇ​മി​ഗ്രേ​ഷ​ന്‍ ഓ​ഫീ​സി​നു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി.​

വി​ഴി​ഞ്ഞം മ​ത്സ്യ ബ​ന്ധ​ന തു​റ​മു​ഖ​ത്ത് നി​ല​വി​ൽ സ​ഞ്ചാ​രി​ക​ളു​മാ​യി ക​പ്പ​ലു​ക​ള്‍ വ​ന്നു​പോ​കു​ന്ന പ​ഴ​യ വാ​ര്‍​ഫി​ലാ​ണ്ചെ​ക്ക് പോ​സ്റ്റ് സ​ജ്ജ്മാ​ക്കു​ന്ന​ത്. ഇ​വി​ടെ യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റും നി​ര്‍​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ഴി​ഞ്ഞ​ത്തെ തു​റ​മു​ഖ ഓ​ഫീ​സ് വ​ള​പ്പി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ഇ​മി​ഗ്രേ​ഷ​ന്‍ ഓ​ഫീ​സാ​യിമാ​റ്റു​ന്ന​ത്. നേ​ര​ത്തെ വി​ഴി​ഞ്ഞ​ത്ത് സ​ഞ്ചാ​രി​ക​ൾ ക​പ്പ​ലി​ൽ എ​ത്തു​മ്പോ​ഴും ച​ര​ക്ക്ക​പ്പ​ലു​ക​ൾ അ​ടു​ക്കു​മ്പോ​ഴും മാ​ത്രം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഴി​ഞ്ഞെ​ത്തെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

​വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​മി​ഗ്രേ​ഷ​ന്‍ ഓ​ഫീ​സ് അ​ത്യാ​വ​ശ്യ​മാ​ണെന്ന് അധികൃതർ പറ ഞ്ഞു. ക​ട​ല്‍​ചെ​ക്ക് പോ​സ്റ്റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് വി​ഴി​ഞ്ഞം ലീ​വേ​ര്‍​ഡ് വാ​ര്‍​ഫി​ലെ ക​സ്റ്റം​സ് കെ​ട്ടി​ട​ത്തി​ന് അ​നു​ബ​ന്ധ​മാ​യു​ള്ള ര​ണ്ട്ട്രാ​ന്‍​സി​സ്റ്റ് ഷെ​ഡു​ക​ളാ​ണ് തു​റ​മു​ഖ അ​ധി​കൃ​ത​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.​വ​ലി​യ​ആ​ഢം​ബ​ര ക​പ്പ​ലു​ക​ൾ വാ​ർ​ഫി​ല​ടു​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും പു​റം ക​ട​ലി​ൽ​ന​ങ്കൂ​ര​മി​ട്ട ശേ​ഷം യാ​ത്ര​ക്കാ​രെ ചെ​റു​ബോ​ട്ടു​ക​ളി​ൽ ക​ര​യി​ലെ​ത്തി​ക്കു​ക​യാ​ണ്ചെ​യ്യു​ന്ന​ത് .

ഇ​ങ്ങ​നെ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ക​ര​യി​ൽ വി​ശ്ര​മി​ക്കാ​നാ​ണ്ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഒ​രു​ക്കു​ന്ന​ത്. കു​ടി​വെ​ള്ളം, കം​പ്യൂ​ട്ട​ര്‍, ചെ​റി​യ​ടേ​ക്ക്എ​വേ കൗ​ണ്ട​റു​ക​ള്‍, ഇ​മി​ഗ്രേ​ഷ​ന്‍ കൗ​ണ്ട​റു​ക​ള്‍ അ​ട​ക്ക​മു​ള​ള സൌ​ക​ര്യ​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കു​ക.​വി​ഴി​ഞ്ഞം തു​റ​മു​ഖ ഓ​ഫീ​സി​നോ​ട് അ​നു​ബ​ന്ധ​മാ​യു​ള​ള കെ​ട്ടി​ട​മാ​ണ്ഇ​മി​ഗ്രേ​ഷ​ന്‍ ഓ​ഫീ​സി​നാ​യി വി​ട്ടു ന​ൽ​കു​ന്ന​ത്.

അ​സി​സ്റ്റ​ന്‍​ഡ് ഫോ​റി​ന്‍റീ​ജീ​ണ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​ട​ക്കം 10 ഉ​ദ്യോ​ഗ​സ്ഥ​രും​ഇ​വി​ടെ​യു​ണ്ടാ​കും.​കെ​ട്ടി​ട​വും പ​രി​സ​ര​വും ഇ​മി​ഗ്രേ​ഷ​ന്‍ വ​കു​പ്പി​ന് കൈ​മാ​റി​യ​തോ​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.