പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മി​ഠാ​യി​യി​ല്‍ ല​ഹ​രി​ക​ല​ര്‍​ത്തി ന​ല്‍​കി​യ​താ​യി പ​രാ​തി
Monday, October 14, 2019 12:48 AM IST
പേ​രൂ​ര്‍​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മി​ഠാ​യി​യി​ല്‍ ല​ഹ​രി​ക​ല​ര്‍​ത്തി ന​ല്‍​കി​യ​താ​യു​ള്ള മാ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ട്ടം മ​ര​പ്പാ​ലം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പേ​രൂ​ര്‍​ക്ക​ട സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മാ​താ​വ് കു​ടും​ബ​ശ്രീ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം തി​രി​കെ​യെ​ത്തു​മ്പോ​ള്‍ കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്നും തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​തെ​ന്നു​മാ​ണ് മാ​താ​വ് പ​റ​യു​ന്ന​ത്. ര​ണ്ട് യു​വാ​ക്ക​ളാ​ണ് കു​ട്ടി​ക്ക് മ​യ​ക്കു​മി​ഠാ​യി ന​ല്‍​കി​യ​തെ​ന്നാ​ണ് സൂ​ച​ന. കു​ട്ടി​യി​ല്‍​നി​ന്നാ​ണ് ഈ ​വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പേ​രൂ​ര്‍​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥ് അ​റി​യി​ച്ചു.