റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും 33 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു
Monday, October 14, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം : റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 44 കു​പ്പി വിദേശ മ​ദ്യം ക​ണ്ടെ​ത്തി. നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ദ്യ​കു​പ്പി​ക​ള​ട​ങ്ങി​യ ബാ​ഗ് റെ​യി​ൽ​വേ പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ പോ​ലീ​സ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
44 കു​പ്പി​ക​ളി​ലാ​യി 33 ലി​റ്റ​ർ മ​ദ്യ​മു​ണ്ടാ​യി​രു​ന്നു. ഗോ​വ​യി​ൽ നി​ന്നാ​ണ് ഇ​വ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി എ​ക്സൈ​സ് സം​ഘം പറ ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​താ​യും എ​ക്സൈ​സ് അധി കൃതർ പറഞ്ഞു.