കാ​ഴ്ച​പ​രി​മി​തി​യു​ള്ള പ്ര​ഞ്ജി​ൽ പ​ട്ടീ​ൽ ഇ​ന്നു സ​ബ് ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും
Monday, October 14, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ഴ്ച പ​രി​മി​തി​യു​ള്ള ആ​ദ്യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ പ്ര​ഞ്ജി​ൽ പ​ട്ടീ​ൽ ഇ​ന്നു തി​രു​വ​ന​ന്ത​പു​രം സ​ബ്ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കും. കേ​ര​ള കേ​ഡ​റി​ൽ സ​ബ് ക​ള​ക്ട​റാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ കാ​ഴ്ച​പ​രി​മി​തി​യു​ള്ള ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് പ്ര​ഞ്ജി​ൽ.
സ​ബ് ക​ള​ക്ട​റും തി​രു​വ​ന​ന്ത​പു​രം ആ​ർ​ഡി​ഒ​യു​മാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന പ്ര​ഞ്ജി​ലി​നെ ആ​ർ​ഡി​ഒ ഓ​ഫീ​സി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് ടി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ്വീ​ക​രി​ക്കും.
അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​നു നി​ശ്ച​യ​ദാ​ർ​ഢ്യം കൂ​ട്ടാ​യ​തോ​ടെ​യാ​ണു കാ​ഴ്ച പ​രി​മി​തി​യു​ള്ള ആ​ദ്യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി മ​ഹാ​രാ​ഷ്ട്ര ഉ​ല്ലാ​സ് ന​ഗ​ർ സ്വ​ദേ​ശി​യാ​യ പ്ര​ഞ്ജി​ൽ പ​ട്ടീ​ൽ കേ​ര​ള കേ​ഡ​റി​ലെ​ത്തി​യ​ത്.