ഭാ​ര്യാ മാ​താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Monday, October 14, 2019 1:48 AM IST
കോ​വ​ളം : ഭാ​ര്യാ മാ​താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ മ​രു​മ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ,ക​ട്ട​ച്ച​ൽ​ക്കു​ഴി ശാ​ലി​നി സ​ദ​ന​ത്തി​ൽ ഷാ​ബു (42) ആ​ണ് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ഭാ​ര്യാ മാ​താ​വ് വ​സ​ന്ത​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ണ​ത്. ഷാ​ബു​വി​ന്‍റെ ഭാ​ര്യാ മാ​താ​വ് വ​സ​ന്ത ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മ​രി​ച്ചി​രു​ന്നു.​ഞാ​യ​റാ​ഴ്ച മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ ഷാ​ബു ച​ട​ങ്ങി​ന് എ​ത്തി​യ​വ​ർ​ക്ക് ല​ഘു​ഭ​ക്ഷ​ണം വി​ള​മ്പു​ക​യാ​യി​രു​ന്നു. കു​ഴ​ഞ്ഞു വീ​ണ ഷാ​ബു​വി​നെ ഉ​ച്ച​ക്ക​ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ. ബാ​ല​രാ​മ​പു​രം പോ​ലീ​സ് കേ​സ് എ​ടു​ത്തു.