സ​ർ ജോ​ർ​ജ് വി​ല്യം​സി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം പു​ന​ര​ർ​പ്പ​ണ പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ച്ചു
Tuesday, October 15, 2019 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ സ്ഥാ​പ​ക​ൻ സ​ർ ജോ​ർ​ജ് വി​ല്യം​സി​ന്‍റെ 198 -ാമ​ത് ജ​ന്മ​ദി​നം സം​സ്ഥാ​ന​ത്തെ വൈ​എം​സി​എ​ക​ൾ പു​ന​ര​ർ​പ്പ​ണ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു.​
തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ദ​ക്ഷി​ണ​മേ​ഖ​ലാ​ത​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പാ​ള​യം എ​ൽ​എം​എ​സ് ചാ​പ്പ​ലി​ൽ ന​ട​ത്തി. മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ലെ​ബി ഫി​ലി​പ്പ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.ദ​ക്ഷി​ണ​മേ​ഖ​ലാ ചെ​യ​ർ​മാ​ൻ എ.​കെ .സ​ന്തോ​ഷ് ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ചു.​
വൃ​ക്ക ദാ​നം ചെ​യ്ത ശ്രീ​കാ​ര്യം വൈ​എം​സി​എ വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൻ സു​മ ത​ര​ക​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. മാ​ർ​ത്താ​ണ്ഡം കാ​ർ​ഷി​ക കേ​ന്ദ്രം വൈ​സ് ചെ​യ​ർ​മാ​ൻ സാം ​ഫ്രാ​ങ്ക്ളി​ൻ, മു​ൻ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ആ​ർ.​സ്റ്റാ​ൻ​ലി, ജോ​ർ​ജ് എം.​തോ​മ​സ്, സ​ജി മ​ര്യാ​പു​രം ,ജാ​ഷി​ർ പാ​റ​ശാ​ല, തോ​മ​സ് ത​ര​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു പ​ഠ​ന സെ​മി​നാ​ർ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സാ​ജ​ൻ വേ​ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സോ​ണ​ൽ ക​ൺ​വീ​ന​ർ സി.​പി.​ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​ലി​ൻ​ഡ ആ​ർ.​സ്റ്റാ​ൻ​ലി, സ​ന​ൽ ധ​നു​വ​ച്ച​പു​രം, ബോ​സ് ഇ​ട​വി​ള, ഐ​വാ​ൻ വെ​ള്ള​റ​ട, ലീ​ന പാ​പ്പ​ച്ച​ൻ, രാ​ജ​ൻ പ​ര​ണി​യം, ജോ​ൺ​സ​ൺ പെ​രി​ങ്ക​ട​വി​ള,കെ. ​ടൈ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.