ബൈ​ക്ക് റേ​സി​ംഗ് ന​ട​ത്തി​യ ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, October 15, 2019 12:43 AM IST
വി​ഴി​ഞ്ഞം: ബൈ​ക്ക് റേസിം​ഗ് ന​ട​ത്തി​യ ഏ​ഴ് പേ​രെ മ​ത്സ​ര​ത്തി​ന് കൊ​ണ്ടു​വ​ന്ന ബു​ള്ള​റ്റു​ക​ളോ​ടൊ​പ്പം പി​ടി​കൂ​ടി.
പൂ​വാ​ർ പാ​ഞ്ചി​ക്കാ​ല സ്വ​ദേ​ശി സു​ജി​ത്, ക​ല്ലി​യൂ​ർ കേ​ളേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ വി​വേ​ക്, അ​ർ​ജു​ൻ, പാ​റ​ശാ​ല ചെ​ങ്ക​വി​ള സ്വ​ദേ​ശി പ്രി​ൻ​സ്, ചൊ​വ്വ​ര സ്വ​ദേ​ശി രാ​ഖു​ൽ കൃ​ഷ്ണ​ൻ, നെ​ല്ലി​മൂ​ട് സ്വ​ദേ​ശി ബി​ജി, പാ​റ​ശാ​ല പ​ര​ശു​വ​യ്ക്ക​ൽ സ്വ​ദേ​ശി ബ്ല​സ​ൻ എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം എ​സ്ഐ സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.കോ​വ​ളം ബൈ​പാ​സി​ൽ ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​ഭാ​ഗ​ത്ത് ത​മ്പ​ടി​ച്ച സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​മു​ത​ൽ വേ​ഷം മാ​റി​യ പ​ത്തോ​ളം പോ​ലീ​സു​കാ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.
വൈ​കു​ന്നേ​ര​ത്തോ​ടെ ബു​ള്ള​റ്റു​ക​ളും അ​ഭ്യാ​സ​പ്ര​ക​ട​നം ചി​ത്രി​ക​രി​ക്കാ​ൻ കാ​മ​റാ​ക​ളു​മാ​യി വ​ന്ന യു​വാ​ക്ക​ളെ ത​ന്ത്ര​പൂ​ർ​വം പോ​ലീ​സ് പി​ടി കൂ​ടു ക​യാ​യി​രു​ന്നു . മ​ര​ണ​ക്ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന സം​ഘം പ്ര​ത്യേ​ക വാ​ട്സ് ആ​പ് ഗ്രൂ​പ്പും തു​ട​ങ്ങി​യി​രു​ന്നു. ഇ​തു വ​ഴി​യാ​ണ് കൂ​ടു​ത​ൽ ആ​ൾ​ക്കാ​രെ അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​ന് ക​ണ്ടെ​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
​അ​മി​ത വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു വ​രു​ന്ന ബു​ള്ള​റ്റു​ക​ളെ ത​ല​കീ​ഴാ​യി പി​ടി​ക്കു​ക, ഓ​ടു​ന്ന​തി​നി​ട​യി​ൽ സ്റ്റാ​ൻ​ഡ് റോ​ഡി​ൽ ഉ​ര​സി തീ ​തെ​റി​പ്പി​ക്കു​ക, അ​മി​ത വേ​ഗ​ത്തി​ൽ വ​ട്ടം ചു​റ്റു​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ണ​ക്ക​ളി​ക​ൾ കാ​മ​റ ഉ​പ​യോ​ഗി​ച്ച് റെ​ക്കോ​ർ​ഡ് ചെ​യ്തും സം​ഘം വി​ല​സി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഇ​വി​ടെ വ​ന്നി​രു​ന്ന​വ​രി​ൽ ഏ​റെ​യും 18 നും 25​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു ന​ൽ​കാ​ത്ത വി​ശാ​ല​മാ​യ ബൈ​പാ​സ് റോ​ഡാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കൈ​യേ​റി​യ​ത്. ഇ​വ​രു​ടെ മ​ര​ണ​പ്പാ​ച്ചി​ലും പ്ര​ക​ട​ന​ങ്ങ​ളും കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ പ​രാ​തി​യുമാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
ഇ​വ​രു​ടെ പരാ​തി​ക​ൾ വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം പി​ടി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ത്തെ പിടികൂടാൻ അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് റെ​യ്സിം​ഗ് ന​ട​ത്തി​യെ​ന്ന വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് പി​ടി​കൂ​ടി​യ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ബു​ള്ള​റ്റു​ക​ൾ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ തി​രി​ച്ച് ന​ൽ​കു​മെ​ന്നും വാ​ഹ​ന ഓ​ട്ട​മ​ത്സ​ര​ത്തി​ന് എ​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.