വോ​ട്ടിം​ഗ് മെ​ഷീ​നെ​തി​രെ ഒ​റ്റ​യാ​ൾ സ​മ​രം
Friday, October 18, 2019 1:13 AM IST
ആ​റ്റി​ങ്ങ​ൽ: ഇ​ന്ത്യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നെ പു​റ​ത്താ​ക്കൂ, ബാ​ല​റ്റ് പേ​പ്പ​ർ പു​ന​ർ സ്ഥാ​പി​ക്കു എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഒ​റ്റ​യാ​ൾ നി​രാ​ഹാ​ര സ​മ​രം. വ​ക്കം പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ലാ​ണ് വ​ക്കം സ്വ​ദേ​ശി ഗി​രി​രാ​ജി​ന്‍റെ ഒ​റ്റ​യാ​ൾ നി​രാ​ഹാ​ര സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ബ്രിം​ഗ് ബാ​ക്ക് ബാ​ല​റ്റ് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി രാ​വി​ലെ 9.30 മു​ത​ൽ പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ലാ​രം​ഭി​ച്ച നി​രാ​ഹാ​ര സ​മ​രം വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ വ്യാ​പ​ക തി​രി​മ​റി​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണി​ത് നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ​രം കാ​ണാ​ൻ നി​ര​വ​ധി പേ​ർ എ​ത്തി​യ​ത് ഈ ​സ​മ​ര​ത്തി​ന്‍റെ വി​ജ​യ​മാ​ണ​ന്ന് ഗി​രി​രാ​ജ് പ​റ​ഞ്ഞു.