ദൈ​വ​ദാ​സ​ൻ ഫാ. ​അ​ദെ​യോ​ദാ​ത്തൂ​സിന്‍റെ ഓ​ർ​മ തി​രു​നാ​ൾ
Friday, October 18, 2019 1:13 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട് കാ​ർ​മ​ൽ​ഹി​ൽ ആ​ശ്ര​മ​ത്തി​ലും മു​തി​യാ​വി​ള കേ​ന്ദ്ര​മാ​ക്കി മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലും സേ​വ​നം ചെ​യ്തി​രു​ന്ന ക​ർ​മ​ലീ​ത്താ മി​ഷ​ന​റി ദൈ​വ​ദാ​സ​ൻ ഫാ. ​അ​ദെ​യോ​ദാ​ത്തൂ​സ് ഒ​സി​ഡി​യു​ടെ ഓ​ർ​മ തി​രു​നാ​ൾ 20 വ​രെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കും. അ​നു​സ്മ​ര​ണ കു​ർ​ബാ​ന​ക​ൾ 20ന് ​രാ​വി​ലെ 6.30ന് ​അ​ന്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.

മ​റ്റ് ദേ​വാ​ല​യ​ങ്ങ​ളി​ലെ തി​രു​നാ​ൾ ദി​വ്യ​ബ​ലി: രാ​വി​ലെ 6.45ന് ​മാ​യം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം - ഫാ. ​ആ​ന്‍റ​ണി തേ​വ​ര, രാ​വി​ലെ 8.15ന് ​വാ​വോ​ട് സേ​ക്ര​ട്ട്ഹാ​ർ​ട്ട് ദേ​വാ​ല​യം - ഫാ. ​എം.​ജെ. ജോ​ണ്‍. രാ​വി​ലെ എ​ട്ടി​ന് കൊ​ള​വു​പാ​റ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ - ഫാ. ​ഡെ​ന്നീ​സ് മ​ണ്ണൂ​ർ, രാ​വി​ലെ ഏ​ഴി​നു ച​ന്ദ്ര​മം​ഗ​ലം സെ​ന്‍റ് സെ​ബ​സ്റ്റ്യാ​നോ​സ് - ഫാ. ​ജോ​ജോ ച​ക്കു​മൂ​ട്ടി​ൽ, രാ​വി​ലെ 7.30ന് ​ആ​മ​ച്ച​ൽ അ​മ​ലോ​ത്ഭ​മാ​താ ദേ​വാ​ല​യം - ഫാ. ​ആ​ർ.​പി. വി​ൻ​സെ​ന്‍റ്. രാ​വി​ലെ 9.30ന് ​ചൂ​ണ്ടു​പ​ല​ക സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം - റ​വ. ഡോ. ​വ​ർ​ഗീ​സ് ന​ട​തു​ല. രാ​വി​ലെ ഏ​ഴി​നു തൂ​ങ്ങാം​പാ​റ സെ​ന്‍റ് ത്രേ​സ്യാ​സ് ലി​സ്യൂ ദേ​വാ​ല​യം - ഫാ. ​ജ​റാ​ൽ​ഡ് മ​ത്തി​യാ​സ്, രാ​വി​ലെ എ​ട്ടി​ന് ചെ​ന്പ​നാ​കോ​ട് കു​രി​ശി​ന്‍റെ വി​ശു​ദ്ധ യോ​ഹ​ന്നാ​ൻ ദേ​വാ​ല​യം - ഫാ. ​ജേ​ക്ക​ബ് മെ​ൻ​ഡ​സ് .

മു​തി​യാ​വി​ള സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. കാ​ട്ടാ​ക്ക​ട ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ത്സ​ല​ൻ ജോ​സ്, കാ​ർ​മ​ൽ​ഹി​ൽ ആ​ശ്ര​മം വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ റ​വ. ഡോ. ​കു​ര്യ​ൻ ആ​ലു​ങ്ക​ൽ ഒ​സി​ഡി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് ക്വി​സ്, ഉ​പ​ന്യാ​സ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം. വൈ​കു​ന്നേ​രം മൂ​ന്നി​ന് വി​ശ്വാ​സ ദീ​പ​പ്ര​യാ​ണം ക​ബ​റി​ട​ത്തി​ലേ​ക്ക്.

തി​രു​വ​ന​ന്ത​പു​രം കാ​ർ​മ​ൽ ഹി​ൽ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​നു വി​ശ്വാ​സ ദീ​പ​ത്തി​നു സ്വീ​ക​ര​ണം ന​ൽ​കും. അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി, മു​ഖ്യ​കാ​ർ​മി​ക​ൻ ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വ​ൽ. കാ​ർ​മ​ൽ​ഹി​ൽ ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പു​ന്നോ​ലി​ൽ ഒ​സി​ഡി, അ​ന്പൂ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ​റ​ന്പി​ൽ, കാ​ട്ട​ക്ക​ട മ​ല​ങ്ക​ര സു​റി​യാ​നി ജി​ല്ലാ വി​കാ​രി റ​വ. ഡോ. ​വ​ർ​ഗീ​സ് ന​ടു​ത​ല, കാ​ട്ടാ​ക്ക​ട ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ത്സ​ല​ൻ ജോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. കാ​ർ​മ​ൽ ഹി​ൽ ആ​ശ്ര​മം വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ റ​വ. ഡോ. ​കു​ര്യ​ൻ ആ​ലു​ങ്ക​ൽ ഒ​സി​ഡി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​വി​ത​ര​ണം. വൈ​കു​ന്നേ​രം 6.30ന് ​കാ​ട്ടാ​ക്ക​ട മാ​താ ക​മ്യൂ​ണി​ക്കേ​ഷ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം -മു​തി​യാ​വി​ള വ​ല്യ​ച്ച​ൻ.