അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ
Friday, October 18, 2019 1:16 AM IST
പാ​റ​ശാ​ല: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യും അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വു​മാ​യ വെ​ള്ള​റ​ട ആ​റാ​ട്ടു​കു​ഴി, മു​ട്ട​യ്ക്കാ​ട് കോ​ള​നി​യി​ൽ ബ​ഥ​നി വീ​ട്ടി​ൽ ആ​കാ​ശ് (22) പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​റ​ശാ​ല​യ്ക്കു സ​മീ​പം പു​ത്ത​ൻ​ക​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ക​ട കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്ത​വേ സ​മീ​പ​ത്തെ ഫ​യ​ർ ഫോ​ഴ്സ്ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ട്ടാ​ർ ,മാ​ർ​ത്താ​ണ്ഡം, കേ​ര​ള​ത്തി​ൽ ന​രു​വാ​മൂ​ട്, നേ​മം, കാ​ട്ടാ​ക്ക​ട ,വെ​ള്ള​റ​ട, പാ​റ​ശാ​ല, എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.