മരം മുറിക്കുന്പോൾ മ​ര​ച്ചി​ല്ല ദേ​ഹ​ത്ത​ടി​ച്ച് പ​രി​ക്ക്
Friday, October 18, 2019 1:18 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​രം മു​റി​ക്കി​ട​യി​ല്‍ ചി​ല്ല വ​ന്നി​ടി​ച്ച് തെ​റി​ച്ച് വീ​ണ് പ​രി​ക്ക്. അ​യ​ല​റ ച​രു​വി​ള​ക​ത്ത് വീ​ട്ടി​ല്‍ ഉ​മ്മ​ര്‍ ക​ണ്ണി​ന് (65)ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​വു​ള​പ്പി​ലെ ചെ​റി​യൊ​രു മ​രം താ​ഴെ നി​ന്ന് മ​ധ്യ ഭാ​ഗ​ത്തു വ​ച്ച് മു​റി​ക്കു​ന്ന​തി​നി​ടെ മു​ക​ള്‍ ഭാ​ഗം അ​പ്പാ​ടെ ഒ​ടി​ഞ്ഞ് ദേ​ഹ​ത്ത​ടി​ച്ച് ദൂ​രേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യും സാ​ര​മാ​യി പ​രി​ക്കേ​ല്ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടി​ലു​ള്ള മ​റ്റ് അം​ഗ​ങ്ങ​ള്‍ ഇ​ദ്ദേ​ഹ​ത്തെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.