നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ജ​പ​മാ​ല മാ​സാ​ച​ര​ണ സ​മാ​പ​നം ഇ​ന്നു മു​ത​ല്‍ നെ​ടു​മ​ങ്ങാ​ട്ട്
Friday, October 18, 2019 1:18 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​വും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍, മ​രി​യ​ന്‍ എ​ക്സി​ബി​ഷ​ന്‍, പു​സ്ത​ക വ​ണ്ടി, മ​രി​യ​ന്‍ ക്വ​സ്, സെ​മി​നാ​റു​ക​ള്‍, അ​ഖ​ണ്ഡ​ജ​പ​മാ​ല , ജ​പ​മാ​ല പ​ദ​യാ​ത്ര എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. താ​ന്നി​മൂ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത അ​ല്‍​മാ​യ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​എ​സ്. എം. ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നെ​ടു​മ​ങ്ങാ​ട് കൂ​രി​യ പ്ര​സി​ഡ​ന്‍റ് ലി​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​രി​യ​ന്‍ എ​ക്സി​ബി​ഷ​ന്‍ നെ​ടു​മ​ങ്ങാ​ട് ഫൊ​റോ​ന വി​കാ​രി ഫാ.​സി​റി​ൾ‍ ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ലി​റ്റി​ല്‍​വെ ഡ​യ​റ​ക്ട​ര്‍ ഫാ.​ര​തീ​ഷ് മാ​ര്‍​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ രാ​വി​ലെ 10 ന് ​പ​രി​ശു​ദ്ധ അ​മ്മ സ്ത്രീ​ക​ള്‍​ക്ക് മാ​തൃ​ക എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​ര്‍ കെ​എ​ല്‍​സി​ഡ​ബ്ല്യൂ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യി​ന്‍ ആ​ന്‍​സി​ല്‍ ഫ്രാ​ന്‍​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും .ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം കെ​ആ​ര്‍​എ​ല്‍​സി​സി ലെ​യ്റ്റി സെ​ക്ര​ട്ട​റി ഫാ.​ഷാ​ജ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു​മു​ത​ല്‍ അ​ഖ​ണ്ഡ ജ​പ​മാ​ല ഉ​ച്ച​ക്ക് 1.30ന് ​ജ​പ​മാ​ല പ​ദ​യാ​ത്ര .

പ​ദ​യാ​ത്ര നെ​ടു​മ​ങ്ങാ​ട് ന​വ​ജ്യോ​തി ആ​നി​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് താ​ന്നി​മൂ​ട് അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ക്കും പ​ദ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ശു​ശ്രൂ​ഷ കോ ​ഓ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​വി.​പി. ജോ​സ് നി​ര്‍​വ​ഹി​ക്കും. ജ​പ​മാ​ല മാ​സ​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും . ലീ​ജി​യ​ന്‍ ഒ​ഫ് മേ​രി നെ​യ്യാ​റ്റി​ന്‍​ക​ര ക​മ്മി​സി​യം പ്ര​സി​ഡ​ന്‍റ് ഷാ​ജി ബോ​സ്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലീ​ജി​യ​ന്‍ ഓ​ഫ് മേ​രി നെ​യ്യാ​റ്റി​ന്‍​ക​ര ക​മ്മി​സി​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.