വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന് മ​ന്ദി​രം നി​ർ​മി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ചു
Saturday, October 19, 2019 12:36 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ന് ര​ണ്ടു കോ​ടി അ​റു​പ​ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച്‌ സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി വാ​മ​ന​പു​രം എം​എ​ൽ​എ ഡി.​കെ.​മു​ര​ളി അ​റി​യി​ച്ചു. കീ​ഴാ​യി​ക്കോ​ണം ജം​ഗ്ഷ​നി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​ഗ്നി​ര​ക്ഷാ​നി​ല​യം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. കീ​ഴാ​യി​ക്കോ​ണം ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി ഉ​ള്ള എ​റി​പ്പ​റ​യി​ൽ ഉ​ള്ള 50 സെ​ന്‍റ് സ്ഥ​ലം ഫ​യ​ർ​ഫോ​ഴ്സി​ന് റ​വ​ന്യൂ വ​കു​പ്പ് കൈ​മാ​റി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​തി​ന് തു​ക അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്.

അ​ശാ​സ്ത്രീ​യ മ​ണ്ണെ​ടു​പ്പ്: വീ​ട് അ​പ​ക​ട​ത്തി​ൽ

പാ​ലോ​ട്: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ൺ​സ്ട്ര​ക്‌​ഷ​ൻ ക​മ്പ​നി അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണി​ടി​ച്ച​തു മൂ​ലം, ക​ന​ത്ത മ​ഴ​യി​ൽ കൂ​ടു​ത​ൽ ഭാ​ഗം ഇ​ടി​ഞ്ഞു മ​ട​ത്ത​റ മേ​ലേ​മു​ക്ക് സ​ദാ​ശി​വ​ന്‍റെ വീ​ട് അ​പ​ക​ടാ വ​സ്ഥ​യി​ലാ​യി. ഉ​യ​ര​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ മു​റ്റം​വ​രെ ഇ​ടി​ച്ചു നി​ര​ത്തി​യ​തി​നെ നാ​ട്ടു​കാ​ർ എ​തി​ർ​ത്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ ക​ന​ത്ത​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ ഭാ​ഗം ഇ​ടി​ഞ്ഞ​ത്.
രാ​ത്രി മ​ഴ ക​ന​ത്താ​ൽ വീ​ട് ത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വീ​ട്ടു​കാ​ർ.