ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ അ​റ​സ്റ്റി​ൽ
Sunday, October 20, 2019 12:03 AM IST
വെ​ള്ള​റ​ട: വീ​ടാ​ക്ര​മി​ച്ച് ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​നാ​വൂ​ര്‍ തേ​ര​ണി​യി​ല്‍ ജേ​ക്ക​ബ്(55)​നെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ആ​നാ​വൂ​ര്‍ മൈ​ല​പ്പൊ​റ്റ സ്വ​ദേ​ശി അ​ല​ക്സ്(34) ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ വീ​ടി​നു പു​റ​ത്തു നി​ന്ന ജേ​ക്ക​ബി​നെ വാ​ളു​മാ​യെ​ത്തി​യ അ​ല​ക്സ് കാ​ലി​ല്‍ വെ​ട്ടി. തു​ട​ർ​ന്ന് വീ​ടി​നു​ള്ളി​ലേ​യ്ക്ക് ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി വീ​ടി​നു​ള്ളി​ലി​ട്ട് ത​ല​ക്കും കൈ​ക്കും വെ​ട്ടി.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ജേ​ക്ക​ബ് ഗു​രു​ത​ര​മാ​യ നി​ല​യി​ല്‍ തു​ട​രു​ക​യാ​ണ്. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നെ​ത്തി​യ പോ​ലീ​സാ​ണ് ര​ക്തം​വാ​ര്‍​ന്നു​കി​ട​ന്ന ജേ​ക്ക​ബി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​

ഇ​യാ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് നി​മി​ഷ​ങ്ങ​ള്‍​ക്ക​കം തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.​ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു.​എ​ഫ് ഐ​ആ​ര്‍ ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും കു​റ്റ​വാ​ളി​യും പി​ടി​യി​ലാ​യ വി​വ​രം അ​റി​ഞ്ഞ് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി നാ​ട്ടു​കാ​രാ​രെ​ത്തി.​

മാ​രാ​യ​മു​ട്ടം എ​സ് എ​ച്ച് ഒ ​എം​ആ​ര്‍ മൃ​ദു​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ജി​ന്‍,ബി​നു,ജ​യ​കു​മാ​ര്‍,ആ​ല്‍​ബ​ര്‍​ട്ട്,ക്രി​സ്റ്റ​ഫ​ര്‍ ജോ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.​പൂ​ര്‍​വ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.