എ​ൽ​പി​ജി സി​ലി​ണ്ട​ർ ബു​ക്കു ചെ​യ്യു​മ്പോ​ൾ ശ്ര​ദ്ധി​ക്കാ​ൻ
Monday, October 21, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ബു​ക്കു ചെ​യ്യു​മ്പോ​ൾ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ ചി​ല കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ര​ണ്ട് എ​ൽ​പി​ജി​സി​ലി​ണ്ട​ർ ഉ​ള്ള​വ​ർ ഒ​രെ​ണ്ണ​മെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ചു തീ​ർ​ന്ന ശേ​ഷ​മേ വീ​ണ്ടും ബു​ക്ക് ചെ​യ്യാ​വൂ.
ബു​ക്ക് ചെ​യ്താ​ൽ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ പു​തി​യ സി​ലി​ണ്ട​ർ ല​ഭി​ക്കും. ഒ​രു സി​ലി​ണ്ട​ർ മാ​ത്ര​മു​ള്ള​വ​ർ​ക്ക് ബു​ക്ക് ചെ​യ്താ​ലു​ട​ൻ സി​ലി​ണ്ട​ർ ല​ഭി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്.
ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ നി​ന്ന് അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഏ​ജ​ൻ​സി​ക​ൾ വി​ത​ര​ണ ചാ​ർ​ജ് വാ​ങ്ങാ​ൻ പാ​ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളു​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. സി​ലി​ണ്ട​ർ ന​ൽ​കു​ന്ന സ​മ​യ​ത്ത് ചോ​ർ​ച്ച​യി​ല്ലെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ന്നെ ഉ​റ​പ്പു​വ​രു​ത്ത​ണം.
വാ​ത​ക ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​പ​രി​ഹാ​ര​ത്തി​ന് 1906 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാം.
നി​ല​വി​ൽ സ​ബ്സി​ഡി ല​ഭി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യു​ന്ന​തി​നു മു​ൻ​പ് പു​തി​യ അ​ക്കൗ​ണ്ട് തു​ട​ങ്ങി സ​ബ്സി​ഡി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​ക്കാ​യി വീ​ടു​ക​ളി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​ർ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​രാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.
ഇ​ത്ത​രം സേ​വ​ന​ങ്ങ​ൾ​ക്ക് 177 രൂ​പ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​ക​ണ​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.