സാം​സ്കാ​രി​കോ​ത്സ​വം :റ​ഷ്യ​ൻ സം​ഘ​മെ​ത്തി
Monday, October 21, 2019 12:40 AM IST
തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ബ്ര​സ് നൃ​ത്ത​സ​ന്ധ്യ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 22 അം​ഗം ക​ലാ​കാ​ര​ന്മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. റ​ഷ്യ​യി​ലെ ക​ളൂ​ഗ പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള ന​ർ​ത്ത​ക​രാ​ണ് ഡ​ൽ​ഹി, മും​ബൈ ന​ഗ​ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷം ഇ​വി​ടെ​യെ​ത്തി​യ​ത്.
ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​നു ടാ​ഗോ​ർ തി​യ​റ്റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന റ​ഷ്യ​ൻ സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ ഇ​വ​ർ പ​തി​ന​ഞ്ചി​ല​ധി​കം നൃ​ത്ത​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും ഭാ​ര​ത് ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റ​ഷ്യ​ൻ സാം​സ്കാ​രി​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
സൗ​ജ​ന്യ പാ​സു​ക​ൾ വാ​ൻ​റോ​സ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റ​ഷ്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്.