തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി: ജി​ല്ലാ ക​ള​ക്ട​ര്‍
Monday, October 21, 2019 12:46 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍​പൂ​ര്‍​ത്തി​യാ​യ​താ​യിജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ര​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ ക​ള്ള​വോ​ട്ടു​ക​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
മ​ണ്ഡ​ല​ത്തി​ലെ 48 ബൂ​ത്തു​ക​ള്‍ പ്ര​ശ്ന​ബാ​ധി​ത സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 37 ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 11 ബൂ​ത്തു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ഡ​ല​ത്തി​ല്‍ മൊ​ത്തം 168 ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ 20 ബൂ​ത്തു​ക​ള്‍ മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. വോ​ട്ട​ര്‍​മാ​ര്‍​ക്ക് അ​വ​ശ്യം വേ​ണ്ടു​ന്ന എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. വോ​ട്ടു​ചെ​യ്യാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മൊ​ബൈ​ല്‍ യൂ​ണി​റ്റി​ന്‍റെ സേ​വ​ന​വും ഉ​ണ്ടാ​യി​രി​ക്കും.
​വോ​ട്ട് ചെ​യ്യു​മ്പോ​ൾ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്നം മാ​റി​പ്പോ​കു​ന്നു എ​ന്ന​ത​ട​ക്കം വോ​ട്ടിം​ഗി​ന്‍റെ പേ​രി​ൽ വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കും. മോ​ക് പോ​ളിം​ഗ് രാ​വി​ലെ 5.30ന് ​ആ​രം​ഭി​ക്കും. ഏ​ഴു​ മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടിം​ഗ് സ​മ​യം.
വോ​ട്ട​ർ ഐ​ഡി​ക്കു പ​ക​രം പാ​സ്പോ​ർ​ട്ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ഫോ​ട്ടോ പ​തി​ച്ച സ​ർ​വീ​സ് ഐ​ഡി, ഫോ​ട്ടോ പ​തി​ച്ച ബാ​ങ്ക് പാ​സ് ബു​ക്ക്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ​കാ​ർ​ഡ്, എം​എ​ൻ​ആ​ർ​ഇ​ജി​എ ജോ​ബ് കാ​ർ​ഡ്, ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് സ്മാ​ർ​ട്ട് കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ൻ ഡോ​ക്യു​മെ​ന്‍റ് , എം​പി​എ​സ് ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക ഐ​ഡി, ആ​ധാ​ർ കാ​ർ​ഡ്, ആ​ർ​ജി​ഐ ന​ൽ​കു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡ് എ​ന്നി​ങ്ങ​നെ 11 തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാം. സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ്മ​തി​ദാ​യ​ര്‍​ക്കു വേ​ണ്ടു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഭ​യ​പ്പാ​ടി​ല്ലാ​തെ ഏ​വ​ര്‍​ക്കും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. യോ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജോ​ണ്‍​സ​ണ്‍, ത​ഹ​സി​ല്‍​ദാ​ര്‍ ജ​യ​കു​മാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ആ​കെ 1,97,570 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 1,03,241 പേ​ർ പു​രു​ഷ​ന്മാ​രും 94,326 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. 298 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രും 375 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും 20 വ​ിഐ പി വോ​ട്ട​ർ​മാ​രും മ​ണ്ഡ​ല​ത്തി​ലു​ണ്ട്.വോ​ട്ടെ​ടു​പ്പി​ന് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും വോ​ട്ട​ർ​മാ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.