നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍ 16 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു
Monday, October 21, 2019 11:59 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ക​ന​ത്ത മ​ഴ​യി​ൽ​നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍ 16 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. നെ​യ്യാ​ര്‍ ഡാ​മി​ലെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​തോ​ടെ നെ​യ്യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ മു​ഴു​വ​ന്‍ സ​മ​യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ന്ന​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു. താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 15 അം​ഗ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടെ​ന്നും ത​ഹ​സി​ല്‍​ദാ​ര്‍ പ​റ​ഞ്ഞു.