തോരാമഴ, തീരാ ദുരിതം
Monday, October 21, 2019 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​നം മൂ​ലം മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ശ​ക​ത്മാ​യ മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ . അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ൾ​ക്കു സ​മീ​പ​മു​ള്ള മേ​ഖ​ല​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. നെ​യ്യാ​ർ, പേ​പ്പാ​റ, അ​രു​വി​ക്ക​ര ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പും ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഡാ​മു​ക​ൾ തു​റ​ന്നു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ന​ട​പ്പാ​ക്കേ​ണ്ട എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. കാ​ല​വ​ർ​ഷം ശ​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​യി​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ, ആ​രോ​ഗ്യം, ഫി​ഷ​റീ​സ്, പൊ​തു​മ​രാ​മ​ത്ത്, ജ​ല​സേ​ച​നം, ജ​ല​വി​ഭ​വം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും കെ​എ​സ്ഇ​ബി, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളും പൂ​ർ​ണ സ​ജ്ജ​രാ​യി​രി​ക്ക​ണം. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ജാ​ഗ്ര​താ നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് എ​ല്ലാ വ​കു​പ്പു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടെ​ന്ന് വ​കു​പ്പ് മേ​ധാ​വി​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ചി​ല​യി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പൊ​ന്മു​ടി​യി​ൽ ര​ണ്ട് ദി​വ​സ​മാ​യി ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​ന്മു​ടി​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ട​ൽ​ക്ഷോ​ഭം വീ​ണ്ടും ശ​ക്ത​മാ​യ​ത് തീ​ര​ദേ​ശ​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. വ​ലി​യ​തു​റ, പൂ​ന്തു​റ, ബീ​മാ​പ്പ​ള്ളി, വി​ഴി​ഞ്ഞം, വേ​ളി തു​ട​ങ്ങി ജി​ല്ല​യു​ടെ തീ​ര​മേ​ക്ഷ​ല​ക​ൾ ക​ട​ൽ​ക്ഷോ​ഭ ഭീ​തി​യി​ലാ​ണ്.