മീ​തി മ​ല​മു​ക​ളി​ലെ ഖ​ന​ന​നീ​ക്കം: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Wednesday, October 23, 2019 12:22 AM IST
വെ​ള്ള​റ​ട: അ​ന​ധി​കൃ​ത​മാ​യി നീ​ര്‍​ച്ചാ​ല്‍ നി​ക​ത്തി ക്വാ​റി​യി​ലേ​യ്ക്ക് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സ്വ​കാ​ര്യ ക​ന്പ​നി മീ​തി മ​ല​മു​ക​ളി​ലെ നീ​ര്‍​ച്ചാ​ലും തോ​ടും നി​ക​ത്തി റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തി​യ​തു​മൂ​ലം മ​ല​മു​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ക​യാ​ണെ​ന്നും മ​ഴ​വെ​ള്ളം താ​ഴേ​ക്ക് ഒ​ഴു​കി​യാ​ല്‍ വ​ന്‍ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
റോ​ഡ് നി​ര്‍​മി​ച്ച​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വി​ശ്യ​പ്പെ​ട്ട് മീ​തി മ​ല​നി​ര സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക്പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ല്‍​ദാ​ര്‍ (ഭു​രേ​ഖ) റോ​ഡ് നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്നും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
​അ​ന​ധി​കൃ​ത​മാ​യി നീ​ര്‍​ച്ചാ​ല്‍ നി​ക​ത്തി റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്തി​യ​ത് നാ​ട്ടു​കാ​ര്‍ ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.
ക്വാ​റി തു​ട​ങ്ങു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ റി​ലേ സ​ത്യാ​ഗ്ര​ഹ സ​മ​രം ര​ണ്ട് വ​ര്‍​ഷം ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ക്വാ​റി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച് ക്വാ​റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.
കീ​ഴ്ക്കാം തൂ​ക്കാ​യാ​മീ​തി മ​ല​നി​ര​യു​ടെ അ​ടി​വാ​രം ഖ​ന​നം ന​ട​ത്തി​യാ​ല്‍ മ​ല​യി​ടി​ച്ചി​ലും ഉ​രു​ള്‍​പ്പെ​ട്ട​ലിനും സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​വ​ലി​യ പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള മീ​തി​മ​ല നി​ര​യി​ല്‍ ഖ​ന​ന​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം നി​റു​ത്തിയി ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​ത്തി​നാ​യി ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.