അ​തീ​വ​സു​ര​ക്ഷ​യി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ; കാ​വ​ലി​നു കേ​ന്ദ്ര സേ​ന
Wednesday, October 23, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​തി​സു​ര​ക്ഷാ മു​റി​ക​ളി​ൽ ഭ​ദ്രം. കേ​ന്ദ്ര സേ​ന​യു​ടെ പ്ര​ത്യേ​ക സു​ര​ക്ഷ​യി​ലാ​ണു യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. സു​ര​ക്ഷ​യ്ക്കു സം​സ്ഥാ​ന പോ​ലീ​സി​നെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 168 ബൂ​ത്തു​ക​ളി​ൽ​നി​ന്നു​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഇ​വി​ടേ​യ്ക്ക് എ​ത്തി​ച്ചു സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്കു മാ​റ്റി.
ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക നി​ര​യാ​യാ​ണ് സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ നാ​ളെ രാ​വി​ലെ എ​ട്ടി​നെ സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ക്കും. വ​ര​ണാ​ധി​കാ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​കും സീ​ൽ പൊ​ട്ടി​ച്ച് റൂ​മു​ക​ൾ തു​റ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് കൗ​ണ്ടിം​ഗ് കേ​ന്ദ്ര​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള ടേ​ബി​ളു​ക​ളി​ലേ​ക്ക് ബൂ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ​ത്ത​ന്നെ യ​ന്ത്ര​ങ്ങ​ൾ മാ​റ്റും.