വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു
Wednesday, October 23, 2019 12:25 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് മു​ഖേ​ന നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്നു ന​ട​ത്തു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ദ്ധ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു ന​ട​ത്തു​ന്നു. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള സി​ദ്ധ​മെ​ഡി​സി​ൻ ബി​രു​ദം, ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ച എ ​ക്ലാ​സ് ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നീ യോ​ഗ്യ​ത​ക​ളു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 29ന് ​രാ​വി​ലെ പ​ത്തി​ന് ആ​യു​ർ​വേ​ദ കോ​ള​ജി​നു സ​മീ​പ​മു​ള്ള ആ​രോ​ഗ്യ ഭ​വ​ൻ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ എ​ത്ത​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 04712320988.