നാലാമത് നെ​ടു​മ​ങ്ങാ​ട് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നു നാ​ളെ തു​ട​ക്കം
Wednesday, October 23, 2019 12:25 AM IST
നെ​ടു​മ​ങ്ങാ​ട് : നാ​ലാ​മ​ത് നെ​ടു​മ​ങ്ങാ​ട് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നു നാ​ളെ തു​ട​ക്ക​മാ​കും. ക​ള​ത്ത​റ വി​മ​ല ഇം​ഗ്ലീ​ഷ് വി​ദ്യാ​ല​യ​ങ്ക​ണ​ത്തി​ൽ വ​ച്ച് വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ 8.30 വ​രെ ന​ട​ത്തു​ന്ന ക​ൺ​വ​ൻ​ഷ​ൻ 27 ന് ​സ​മാ​പി​ക്കും. വേ​റ്റി​നാ​ട് മൗ​ണ്ട് കാ​ർ​മ​ൽ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ന​യി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും പ​ത്ത​നം​തി​ട്ട രൂ​പ​താ ധ്യ​ക്ഷ​നു​മാ​യ റവ. ഡോ.സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ഥ​നി ന​വ​ജീ​വ​ൻ പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ റ​വ. ഡോ.​മാ​ത്യു തി​രു​വാ​ലി​ല്‍ ഓ​ഐ​സി വി​ശു​ദ്ധ​ബ​ലി അ​ർ​പ്പി​ക്കും. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഗാ​ന​ശു​ശ്രൂ​ഷ​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ത്തും.
ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​ന​ദി​ന​മാ​യ 27ന് ​വൈ​കു​ന്നേ​രം മൂ​ന്നി​നു​ള്ള ജ​പ​മാ​ല​യ്ക്കു​ശേ​ഷ​മു​ള്ള ദി​വ്യ​ബ​ലി​ക്ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ട​വ​ക വി​കാ​രി​മാ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും.
ക​ൺ​വ​ൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​നാ​യു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് വൈ​ദി​ക ജി​ല്ലാ വി​കാ​രി ഡോ. ​സി​റി​ല്‍ ആ​ന​ന്ദ് ഓ​ഐ​സി ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും മോ​ന​ച്ച​ൻ പ​റ​ണ്ടോ​ട് സെ​ക്ര​ട്ട​റി​യാ​യും നേ​തൃ​ത്വം ന​ല്‍​കും. ക​ൺ​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ കു​മ്പ​സാ​ര​ത്തി​നും കൗ​ൺ​സി​ലിം​ഗി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഫാ. ​ഡൊ​മി​നി​ക് മൂ​ഴി​ക്ക​ര ഓ ​ഐ സി ​അ​റി​യി​ച്ചു.