സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ വാ​ഹ​ന​ങ്ങ​ളി​ൽ കു​ത്തി നി​റ​യ്ക്ക​ൽ:ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Thursday, October 24, 2019 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും കു​ത്തി നി​റ​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​സു​രേ​ഷ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.
ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ കേ​സെ​ടു​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്ത​താ​യി കാ​ണു​ന്നി​ല്ലെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
ക​ഴ​ക്കൂ​ട്ടം, ക​ണി​യാ​പു​രം തു​ട​ങ്ങി ജി​ല്ല​യി​ലെ പ​ല​സ്ഥ​ല​ങ്ങ​ളി​ലെ പ്ര​ശ്ന​മാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് അ​നു​ഭ​വം. പ​ല പ്രാ​വ​ശ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് വാ​ർ​ത്ത.
സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​രി​ൽ നി​ന്ന്റി​പ്പോ​ർ​ട്ട് ആ​വി​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.