പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ഉ​ന്തും ത​ള്ളും
Saturday, November 9, 2019 12:48 AM IST
ക​ഴ​ക്കൂ​ട്ടം: പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് മാ​സം മു​മ്പ് ത​ക​ർ​ക്ക​പ്പെ​ട്ട നെ​ഹ്റു ശി​ലാ​ഫ​ല​കം പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത ന​ട​പ​ടി​യെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.​

യോ​ഗം ആ​രം​ഭി​ക്കേ​ണ്ട സ​മ​യ​മാ​യ 11 ന് ​ത​ന്നെ യു ​ഡി എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗ ഹാ​ളി​ൽ എ​ത്തി​യെ​ങ്കി​ലും ഭ​ര​ണ​പ​ക്ഷ​മാ​യ എ​ൽ​ഡി​ഫ് അം​ഗ​ങ്ങ​ൾ 11.30 നാ​ണ് എ​ത്തി​യ​ത്. സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നാ​രോ​പി​ച്ച് എ​ൽ ഡി ​എ​ഫ് അം​ഗ​ങ്ങ​ളെ ഹാ​ളി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തെ യു ​ഡി എ​ഫ്അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു.​ഇ​തി​നെ തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ ത​യാ​റാ​യി​ല്ല.

12.30ന് ​എ​ൽ​ഡി​എ​ഫ്അം​ഗ​ങ്ങ​ൾ മേ​ശ​യ്ക്ക് മു​ക​ളി​ലൂ​ടെ ചാ​ടി​ക്ക​ട​ന്ന് ഹാ​ളി​ൽ എ​ത്തി​യെ​ങ്കി​ലും യു ​ഡി എ​ഫ് അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് യോ​ഗം ന​ട​ന്നി​ല്ല.​ എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ശി​ലാ​ഫ​ല​കം പൊ​ളി​ഞ്ഞു പോ​യ​താ​ണെ​ന്നും പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് യാ​സി​ർ പ​റ​ഞ്ഞു.

ശി​ലാ​ഫ​ല​കം പു​ന:​സ്ഥാ​പി​ക്കും വ​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ൾ യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും, നെ​ഹ്റു​വി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ന​വം​ബ​ർ 14ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ്രാ​ർ​ഥ​നാ യ​ജ്ഞം ന​ട​ത്തു​മെ​ന്നും പ്രാ​ർ​ഥ​നാ യ​ജ്ഞം കെ ​പി സി ​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് എ​സ്. കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

നെ​ഹ്റു സ്മൃ​തി​മ​ണ്ഡ​പം ത​ക​ർ​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.