ട്രെ​യി​നി​ൽ ക​ട​ത്തി​യ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ
Saturday, November 9, 2019 12:50 AM IST
പാ​റ​ശാ​ല: ട്രെ​യി​നി​ൽ ക​ട​ത്തി​യ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മ​ധു​ര​യി​ൽ നി​ന്ന് ക​ഞ്ചാ​വു​മാ​യി വ​ന്ന മു​ട്ട​ത്ത​റ പൂ​ന്തു​റ, മ​ദ​ർ തെ​രേ​സ ന​ഗ​റി​ൽ സി​ബി​ൻ (22 ) പാ​ച്ച​ല്ലൂ​ർ പാ​റ​വി​ളാ​കം വീ​ട്ടി​ൽ നാ​ദി​ർ​ഷ (24 )എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മ​ധു​ര​യി​ൽ നി​ന്ന് പു​ന​ലൂ​രി​ലേ​ക്ക് വ​ന്ന പാ​സി​ഞ്ച​ർ ട്രെ​യി​നി​ൽ പാ​റ​ശാ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് ന​ട​ത്തി​യപ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് .
തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ളേ​ജു​ക​ളി​ലും, സ്കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്താ​നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ട് വ​ന്ന​തെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു.​തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​കു​മാ​ർ, പാ​റ​ശാ​ല റെ​യി​ൽ​വേ എ​സ്എ​ച്ച്.​ഒ.​ശ​ര​ത് കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​ബ്ദു​ൾ വ​ഹാ​ബ്, ശ്രീ​കു​മാ​ര​ൻ​നാ​യ​ർ , എ​എ​സ്ഐ​ക്രി​സ്തു​ദാ​സ് ,എ​സ് സി​പി​ഒ​മാ​രാ​യ ബൈ​ജു അ​ശോ​ക് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.
.