അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Friday, November 15, 2019 12:46 AM IST
നേ​മം: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​ല്ലി​യൂ​ർ ചെ​ങ്കോ​ട് നീ​തു​ഭ​വ​നി​ൽ ജ​യ​ൻ (49) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ വാ​ഴ​വി​ള​യ്ക്കു സ​മീ​പം മു​ക​ളൂ​ർ​മൂ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​ന്ധു​വി​ന്‍റെ സ്കൂ​ട്ട​റി​ന് പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്പോ​ൾ പു​റ​കി​ൽ നി​ന്നും നി​ന്നു​മെ​ത്തി​യ ഓ​ട്ടോ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നലെ പു​ല​ർ​ച്ചെ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ല​തി​ക. മ​ക്ക​ൾ : നീ​തു, നി​ത്യ. മ​രു​മ​ക​ൻ : സു​രേ​ഷ്. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.