ക​ൽ​പ്പേ​നി​യി​ൽ ഇ​ടി​ച്ച് ക​യ​റി​യ ബോ​ട്ട് യാ​ത്രാ​മ​ധ്യേ കടലിൽ മു​ങ്ങി
Friday, November 15, 2019 12:52 AM IST
വി​ഴി​ഞ്ഞം: ല​ക്ഷ​ദ്വീ​പി​ലെ ക​ൽ​പ്പേ​നി​യി​ൽ ഇ​ടി​ച്ച് ക​യ​റി​യ അ​ത്ഭു​ത മാ​താ​ബോ​ട്ട് യാ​ത്രാ​മ​ധ്യേ വെ​ള്ളം ക​യ​റി ര​ണ്ടാ​യി പി​ള​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ താ​ഴ്ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​യ പ​രി​ക്കു​ക​ളോ​ടെ അ​ക​മ്പ​ടി ബോ​ട്ടി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. അ​ല​റി​യ​ടി​ക്കു​ന്ന തി​ര​മാ​ല​ക​ളോ​ട് മ​ല്ലി​ട്ട് സ​ങ്ക​ട​ക്ക​ട​ൽ താ​ണ്ടി​യ പ​ത്തം​ഗം സം​ഘം ര​ണ്ട് ദി​വ​സ​ത്തെ അ​ല​ച്ചി​ലി​നൊ​ടു​വി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക​ന്യാ​കു​മാ​രി തേ​ങ്ങാ​പ്പ​ട്ട​ണം തു​റ​മു​ഖ​ത്ത​ടു​ത്തു.

മ​ഹാ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പി​ടി​യി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട നാ​ഗ​പ​ട്ടം സ്വ​ദേ​ശി​ക​ളാ​യ കു​മാ​ര​രാ​ജ, വാ​സു​ദേ​വ​ൻ, കൊ​ല്ലം​കോ​ട് നീ​രോ​ടി സ്വ​ദേ​ശി സെ​ൽ​വ​രാ​ജ്, പൂ​വാ​ർ സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​ർ, മ​ര്യ​നാ​ട് സ്വ​ദേ​ശി വി​ൻ​സെ​ന്‍റ്, പൊ​ഴി​യൂ​ർ സ്വ​ദേ​ശി ശ​ബ​രി​യാ​ർ, വേ​ളാ​ങ്ക​ണ്ണി സ്വ​ദേ​ശി മോം​ഫി, രാ​മ​നാ​ഥ​പു​ര​ത്തു നി​ന്നു​ള്ള ക​ണ്ണ​ദാ​സ​ൻ, ഗോ​വി​ന്ദ​രാ​ജ് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി മ​രി​യ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ചൊ​ച്ചാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് ക​ൽ​പ്പേ​നി തീ​ര​ത്തി​നോ​ട് വി​ട​പ​റ​ഞ്ഞ് നാ​ട്ടി​ലേ​ക്ക് യാ​ത്ര തു​ട​ർ​ന്ന​ത്. ദ്വീ​പി​ലെ മ​ണ​ൽ​പ്പ​ര​പ്പി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച അ​ത്ഭു​ത മാ​താ​ബോ​ട്ടി​നെ ഒ​രാ​ഴ്ച​ത്തെ ക​ഠി​ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ വെ​ള്ള​ത്തി​ലി​റ​ക്കി​യെ​ങ്കി​ലും ഉ​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന ചോ​ർ​ച്ച ക​ണ്ടു പി​ടി​ക്കാ​നാ​യി​ല്ല.

ല​ക്ഷ​ദ്വീ​പി​ലെ മെ​ക്കാ​നി​ക്കു​മാ​രെ കൊ​ണ്ടു അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ക​ട​ലി​ലൂ​ടെ​യു​ള്ള നീ​ണ്ട യാ​ത്ര അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ന്ത്രോ​ത്ത് ദ്വീ​പി​ൽ നി​ന്നു​ള്ള റം​ദാ​ൻ എ​ന്ന ബോ​ട്ടി​ന് അ​ക​മ്പ​ടി​ക്കാ​യി ഒ​രു ല​ക്ഷ​ത്തി​നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ​ക്ക് വാ​ട​ക​യ്ക്ക് എ​ടു​ത്താ​യി​രു​ന്നു യാ​ത്ര.

വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ബോ​ട്ടി​ൽ വെ​ള്ളം നി​റ​ഞ്ഞ് ര​ണ്ടാ​യി മു​റി​ഞ്ഞ അ​ത്ഭു​ത​മാ​ത ഏ​ക​ദേ​ശം ര​ണ്ടാ​യി​രം മീ​റ്റ​ർ​വ​രെ ആ​ഴ​മു​ള്ള നി​ല​യി​ല്ലാ​ക്ക​യ​ത്തി​ലേ​ക്ക് താ​ഴ്ന്നു.

അ​വി​ടെ നി​ന്ന് വീ​ണ്ടും 120 ഓ​ളം നോ​ട്ടി​ക്ക​ൽ മൈ​ൽ താ​ണ്ടി​യ സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തേ​ങ്ങാ​പ്പ​ട്ട​ണം തു​റ​മു​ഖ​ത്ത് ബോ​ട്ട​ടു​പ്പി​ച്ചു.​തു​ട​ർ​ന്ന് അ​വ​ശ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പ​ട്ട​ണം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബോ​ട്ടും വ​ല​യു​മാ​യി ഉ​ട​മ​സ്ഥ​രാ​യ സെ​ൽ​വ​രാ​ജി​നും അ​ല​ക്സാ​ണ്ട​ർ​ക്കും ന​ഷ്ട​മാ​യ​ത് 65 ല​ക്ഷ​ത്തോ​ളം രൂ​പ​യും.