ശ​മ്പ​ളം മുഴുവൻ കി​ട്ടി​യി​ല്ല: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു
Friday, November 15, 2019 12:53 AM IST
നേ​മം: ശ​മ്പ​ളം മുഴുവൻ കി​ട്ടാ​ത്ത​തി​ൽ മ​നം​നൊ​ന്ത് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു.
പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ന​രു​വാ​മൂ​ട് സ്വ​ദേ​ശി വി​നോ​ദ് (40) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യിരുന്നു സം​ഭ​വം. വി​നോ​ദി​ന് അ​മ്പ​ത് പ​കു​തി ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നു. ഇ​ത് ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ൾ ത​ന്നെ ലോ​ൺ ഇ​ന​ത്തി​ൽ പി​ടി​ച്ചു. ഇ​തി​ൽ വി​നോ​ദി​ന് മ​നോ​വി​ഷ​മു​ണ്ടാ​യി​രു​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
ബാ​ങ്കി​ൽ നി​ന്നും ജ​പ്തി ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി കെ​എ​സ്ടി​ഇ​എ​സ്, ബി​എം​എ​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.​ഇ​ന്ന​ലെ ഡി​പ്പോ​യി​ൽ സി​ംഗി​ൾ ഡ്യൂ​ട്ടി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലെ​ത്തി​യ വി​നോ​ദി​ന് അ​തും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​നി​രാ​ശ​യാ​യി. പി​ന്നീ​ട് താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന് ഫോ​ണി​ലൂ​ടെ മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​ലി​വി​ഷം ക​ഴി​ച്ച നി​ല​യി​ൽ വി​നോ​ദി​നെ ക​ണ്ടെ​ത്തി​യ​ത്.​തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്കും മാ​റ്റി​യ​ത്.