സി​സി​ടി​വി ഉ​ദ്ഘാ​ട​നം ചെയ്തു
Friday, November 15, 2019 12:53 AM IST
ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ്പൂ​ർ​ണ സി ​സി ടി ​വി ശൃം​ഖ​ല​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സി​സി​ടി വി​യു​ടെ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ നി​ർ​വ​ഹി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​ന് കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ടൂ​ർ​പ്ര​കാ​ശ് എം​പി നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ സി​സി​ടി​വി സ​മ്മ​ത​പ​ത്രം മ​ന്ത്രി​യി​ൽ നി​ന്നും എ​സ്പി ബി. ​അ​ശോ​ക​ൻ ഏ​റ്റു​വാ​ങ്ങി. 20 വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് 100 അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ ഫ​ണ്ട് ഇ​ല്ലാ​തെ പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ 28 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് മു​ട​ക്കി​യി​ട്ടു​ള്ള​ത്. ച​ട​ങ്ങി​ൽ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്എ​ച്ച് ഒ ​എം. അ​നി​ൽ​കു​മാ​ർ, വി. ​വി. ജ്യോ​തി​ഷ് കു​മാ​ർ, ചി​റ​യി​ൻ​കീ​ഴ് എ​സ്എ​ച്ച് ഒ ​എ​ച്ച് എ​ൽ. സ​ജീ​ഷ്, വി​ഷ്ണു ഭ​ക്ത​ൻ, മു​ഹ​മ്മ​ദ് ഷി​ബി​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കി​ഴു​വി​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എ​സ്. ശ്രീ​ക​ണ്ഠ​ൻ, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ൻ. വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഇ​ട​മ​ന തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.