കു​ന്ന​ത്തു​കാ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി : ഉ​ദ്ഘാ​ട​നം 18ന്
Saturday, November 16, 2019 12:42 AM IST
നി​ല​മാ​മൂ​ട്: കു​ന്ന​ത്തു​കാ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ജ​ല വി​ത​ര​ണ ഉ​ദ്ഘാ​ട​നം 18ന് ​ന​ട​ത്തും.
വൈ​കു​ന്നേ​രം നാ​ലി​നു കോ​ട്ടു​കോ​ണ​ത്ത് സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.2009 ൽ ​ര​ണ്ടാം ഘ​ട്ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി മു​ൻ എം​എ​ൽ​എ സെ​ൽ​വ​രാ​ജ് ന​ബാ​ർ​ഡി​ൽ നി​ന്നും 18 കോ​ടി രൂ​പ മു​ട​ക്കി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും ഹെ​ഡ് ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള വ​സ്തു വാ​ങ്ങു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സം മൂ​ലം പ​ദ്ധ​തി​വൈ​കി.
പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി കോ​ട്ടു​ക്കോ​ണ​ത്തു 14 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി ജ​ല അ​ഥോ​റി​റ്റി​ക്കു കൈ​മാ​റി. സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​പ്റ്റി​മൈ​സേ​ഷ​ൻ ഹെ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
3.80 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 9.15 എ​ൽ​സി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി.