മ​ണ്ഡ​ല​ച്ചി​റ​പ്പി​ന് ഇ​ന്ന് തി​രി​തെ​ളി​യും
Sunday, November 17, 2019 12:18 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മ​ണ്ഡ​ല​ച്ചി​റ​പ്പ് ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും. വെ​ഞ്ഞാ​റ​മൂ​ട് മാ​ണി​ക്കോ​ട് ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്രം, പി​ര​പ്പ​ൻ​കോ​ട് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം, അ​ണ്ണ​ൽ ദേ​വി ക്ഷേ​ത്രം, വേ​റ്റി​നാ​ട് ഊ​രൂ​ട്ട് മ​ണ്ഡ​പം ക്ഷേ​ത്രം, കാ​വ​റ ഭ​ഗ​വ​തി ക്ഷേ​ത്രം, തി​രു​നെ​ല്ലൂ​ർ​ക്കോ​ണം ശി​വ​ക്ഷേ​ത്രം, തെ​ന്നൂ​ർ ദേ​വി ക്ഷേ​ത്രം എ​ന്നി​വ​ട​ങ്ങ​ളി​ൽ മ​ണ്ഡ​ല​ച്ചി​റ​പ്പ് പൂ​ജ​ക​ൾ ന​ട​ക്കും.​മ​ണ്ഡ​ല​ച്ചി​റ​പ്പ് മ​ഹോ​ത്സ​വ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ അ​യ്യ​പ്പ​പൂ​ജ​ക​ൾ, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, ഭ​ജ​ന, ഭ​ക്തി​ഗാ​ന സു​ധ, വി​ശേ​ഷാ​ൽ ദീ​പാ​രാ​ധ​ന, പ്ര​സാ​ദ​മൂ​ട്ട് എ​ന്നി​വ ന​ട​ക്കും.​പൂ​ജ​ക​ൾ നാ​ൽ​പ​ത്തി ഒ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കും.