ഹോം ​മി​ഷ​ൻ സ​മാ​പ​നം ഇന്ന്
Sunday, November 17, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ഴി​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​ന്ന ഹോം ​മി​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും. ഒ​രാ​ഴ്ച നീ​ണ്ടു നി​ന്ന കു​ടും​ബ ന​വീ​ക​ര​ണ ഭ​വ​ന സ​ന്ദ​ർ​ശ​ന യ​ജ്ഞ​മാ​യ ഹോം ​മി​ഷ​ൻ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ക്രി​സ്തു​ദാ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യോ​ടു കൂ​ടി സ​മാ​പി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ള ദി​വ്യ​ബ​ലി​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​കോ​സ്മ​സ് കെ. ​തോ​പ്പി​ൽ, അ​തി​രൂ​പ​താ ശു​ശ്രൂ​ഷാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​മൈ​ക്കി​ൾ തോ​മ​സ്, ബി​സി​സി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സു​രേ​ഷ് പ​യ​സ് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.