പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ സെ​മി​നാ​ർ നടത്തി
Monday, November 18, 2019 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ക​ന്പ​നി​ക​ളി​ലെ എ​ച്ച്ആ​ർ മാ​നേ​ജ​ർ​മാ​ർ​ക്കാ​യി സെ​മി​നാ​ർ പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു സെ​മി​നാ​ർ.
ഇ​തോ​ട​നു​ബ​ന്ധി​ച്ചു പ്ര​മു​ഖ ക​ന്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. സെ​മി​നാ​ർ എ​സ്‌​യു​ടി ആ​ശു​പ​ത്രി​യു​ടെ ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​സോ​യി ജോ​സ​ഫ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​അ​നൂ​പ് ച​ന്ദ്ര​ൻ പൊ​തു​വാ​ൾ, ഡോ. ​റി​തേ​ഷ്, ഡോ. ​വി​ശാ​ഖ് വ​ർ​മ, കോ​ർ​പ്പ​റേ​റ്റ് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ സാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.