നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ റേ​ഷ​ന്‍​ വി​ത​ര​ണം അ​വ​താ​ള​ത്തി​ൽ
Monday, November 18, 2019 12:16 AM IST
നെ​ടു​മ​ങ്ങാ​ട് : സ​പ്ലൈ​കോ​യു​ടെ അ​ഴി​മ​തി അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​ഡൗ​ണ്‍ മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ല്‍ ആ​ളി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലെ റേ​ഷ​ന്‍​വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യി.
താ​ലൂ​ക്കി​ലെ 340 റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ 90 ശ​ത​മാ​നം ക​ട​ക​ളി​ലും ന​വം​ബ​ര്‍ മാ​സ​ത്തി​ലെ അ​രി​യും പ​ഞ്ച​സാ​ര​യും എ​ത്തി​യി​ട്ടി​ല്ല.
ഇൗ ​സ്ഥി​തി​തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ ആ​ദ്യ​ആ​ഴ്ച​യോ​ടെ മാ​ത്ര​മേ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കൂ​വെ​ന്ന് സി​വി​ല്‍​സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.​ഇ​തോ​ടെ സൗ​ജ​ന്യ​റേ​ഷ​ന്‍​വാ​ങ്ങു​ന്ന വ​ന​മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ദി​വാ​സി​കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലാ​യി. ഇ​വ​ര്‍​ക്ക് പ​ക​രം സം​വി​ധാ​ന​ങ്ങ​ള്‍ ഒ​ന്നു​മി​ല്ല.
റേ​ഷ​ന്‍​വി​ത​ര​ണം മു​ട​ങ്ങി​യ​തോ​ടെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളും ഗോ​ഡൗ​ണു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.
ഈ​മാ​സം ഇ​തു​വ​രേ​യും ഒ​രു​സാ​ധ​ന​വും ക​ട​ക​ളി​ലെ​ത്തി​യി​ട്ടി​ല്ല. നെ​ടു​മ​ങ്ങാ​ട് ഗോ​ഡൗ​ണി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന അ​ഞ്ചു സ​ബ്ഗോ​ഡൗ​ണു​ക​ളി​ല്‍ സ​പ്ലൈ​കോ​യു​ടെ വി​ജി​ല​ന്‍​സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​ക്ര​മ​ക്കേ​ടും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ​തും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഗോ​ഡൗ​ണ്‍​മാ​നേ​ജ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.
പു​തു​താ​യി ഗോ​ഡൗ​ണ്‍ മാ​നേ​ജ​രെ നി​യ​മി​ച്ചെ​ങ്കി​ലും ഇ​ദേ​ഹം ചാ​ര്‍​ജെ​ടു​ത്ത് പി​റ്റേ​ദി​വ​സം ത​ന്നെ അ​വ​ധി​യി​ല്‍ മ​ട​ങ്ങി. ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലു​ഗോ​ഡൗ​ണ്‍ മാ​നേ​ജ​ര്‍​മാ​രാ​ണ് ഈ ​സീ​റ്റി​ലെ​ത്തി​യ​ത്.
നി​ല​വി​ല്‍ ഗോ​ഡൗ​ണ്‍​മാ​നേ​ജ​രി​ല്ലാ​ത്ത​താ​ണ് റേ​ഷ​ന്‍​വി​ത​ര​ണം മു​ട​ങ്ങാ​ന്‍ കാ​ര​ണം. തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ല്‍ മാ​ത്രം ഭ​ക്ഷ്യ​സു​ര​ക്ഷാ​നി​യ​മം ന​ട​പ്പി​ലാ​ക്കി​യ​തി​ന്‍റെ ര​ണ്ടു​വ​ര്‍​ഷ​ത്തി​നി​പ്പു​റം ഏ​ഴു​ഗോ​ഡൗ​ണ്‍​മാ​നേ​ജ​ര്‍​മാ​രാ​ണ് ക്ര​മ​ക്കേ​ടി​നെ തു​ട​ര്‍​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട​ത്.
സം​സ്ഥാ​ന​ത്താ​കെ 38പേ​ര്‍ സ​സ്പെ​ന്‍​ഷ​നി​ലാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ത്തി​ര​ട്ടി​യി​ല​ധി​കം ജീ​വ​ന​ക്കാ​ര്‍ വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി സ​ര്‍​ക്കാ​ര്‍​ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്നു​ണ്ട്.
ഇ​താ​ണ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ മ​ടി​ക്കു​ന്ന​ത്.