വ​നി​താ സൗ​ഹൃ​ദ മാ​ധ്യ​മ​ ന​യ​മാ​ണ് സ​ർ​ക്കാ​ർ പി​ന്തു​ട​രു​ന്ന​ത്: ആ​ർ.​എ​സ്. ബാ​ബ ു
Monday, November 18, 2019 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ക​യും തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീ ​സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടു​ള്ള ഒ​രു വ​നി​താ സൗ​ഹൃ​ദ മാ​ധ്യ​മ ന​യ​മാ​ണ് കേ​ര​ള സ​ർ​ക്കാ​ർ പി​ന്തു​ട​രു​ന്ന​തെ​ന്ന് കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്. ബാ​ബു.
വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​നും കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി​യും ദേ​ശീ​യ പ​ത്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വ​നി​താ പ​ത്ര​പ്ര​വ​ർ​ത്ത​നം കേ​ര​ള​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി.​കെ. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ​ര​സ്വ​തി നാ​ഗ​രാ​ജ​ൻ, കെ.​എ. ബീ​ന, എ. ​സു​ഹൈ​ർ, ഡോ. ​കാ​യം​കു​ളം യൂ​നു​സ്, ഡോ. ​ഒ.​ജി. സ​ജി​ത, റാം ​ക​മ​ൽ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.
ജ​ല അ​ഥോ​റി​റ്റി മു​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ ബി.​എ​ഫ്.​എ​ച്ച്.​ആ​ർ. ബി​ജ്ലി ര​ചി​ച്ച ര​ണ്ടു ഗ്ര​ന്ഥ​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ. ​സു​ഹൈ​ർ കൊ​ട്ടി​യം ന​ഹാ​സി​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു.
ഡോ. ​കാ​യം​കു​ളം യൂ​നു​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡോ. ​എ. ജ​മീ​ലാ ബീ​ഗം, ഡോ. ​ആ​രി​ഫാ സൈ​നു​ദീ​ൻ, സി. ​റ​ഹീം, ഡോ. ​ഒ.​ജി. സ​ജി​ത, സി. ​മാ​ധ​വ​ൻ, ടി.​ജെ. സാ​മു​വ​ൽ കൊ​ട്ടാ​ര​ക്ക​ര, റാം ​ക​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.