ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചനി​ല​യി​ൽ
Tuesday, November 19, 2019 12:00 AM IST
കോ​വ​ളം: വെ​ള്ളാ​റി​ൽ സ്വ​കാ​ര്യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് തെ​ങ്കാ​ശി ശി​വ​ഗി​രി വി​ശ്വ​നാ​ഥ​തെ​രു​വി​ൽ തേ​ൻ വി​ട​ൽ സാ​ര​ഥി​യി​ൽ സു​ന്ദ​ർ​സ്വാ​മി (44)യെ​യാ​ണ് ക്വാ​ർ​ട്ടേ​ഴ്സി​ലെ പ​ടി​ക്കെ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ ഇ​വി​ടെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കൂ​ടെ​യു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് മു​റി​യു​ടെ സ​മീ​പ​ത്തു​ള്ള പ​ടി​യി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. വി​ളി​ച്ചി​ട്ടും അ​ന​ക്ക​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ എ​ത്തി വി​വ​രം തി​രു​വ​ല്ലം പോ​ലീ​സി​നെ അ​റി​യി​ച്ചു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. ഭാ​ര്യ: അ​ജി​ത. മ​ക്ക​ൾ: ക​മി​ലി ,ക​ൺ​മ​ണി.