അ​ധ്യാ​പ​ക​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Tuesday, November 19, 2019 12:19 AM IST
കാ​ട്ടാ​ക്ക​ട: അ​ധ്യാ​പ​ക​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഊ​രൂ​ട്ട​മ്പ​ലം ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ബൈ​ക്ക് ഇ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഊ​രൂ​ട്ട​മ്പ​ലം സ്വ​ദേ​ശി ശ്യാം​പ്ര​കാ​ശി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.​
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു പേ​ർ​ക്കെ​തി​രെ മാ​റ​ന​ല്ലൂ​ർ പോ​ലീ​സ്കേ​സെ​ടു​ത്തു.​റോ​ഡ് മു​റി​ച്ച ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കു​ക​ൾ അ​മി​ത വേ​ഗ​ത്തിൽ​ അ​ല​ക്ഷ്യ​മാ​യി പാ​ഞ്ഞ​ത് ശ്യാം​പ്ര​കാ​ശ് ചോ​ദ്യം ചെ​യ്ത​താ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.​മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ശ്യാം​പ്ര​കാ​ശ് നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വം ന​ട​ന്ന​യു​ട​നെ മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.​മൂ​ന്ന് ബൈ​ക്കു​ക​ൾ​പേ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.