ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ​കേ​ന്ദ്ര സ​ഹാ​യം വേ​ണം: ശ​ശി ത​രൂ​ർ എം​പി
Tuesday, November 19, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്തെ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് കേ​ന്ദ്ര സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു ഡോ. ​ശ​ശി ത​രൂ​ർ എം​പി പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ന​ത്തു​റ, പൂ​ന്തു​റ, വ​ലി​യ​തു​റ, ശം​ഖു​മു​ഖം, ബീ​മാ​പ​ള്ളി തു​ട​ങ്ങി​യ ക​ട​ലോ​ര പ്ര​ദേ​ശ​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി നി​ര​ന്ത​ര ക​ട​ലാ​ക്ര​മ​ണം നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​നും പാ​ർ​പ്പി​ട​ത്തി​നും ഇ​തു മൂ​ലം വ​ലി​യ ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. അ​നേ​കം പേ​ർ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്.​ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ട​ൽ ഭി​ത്തി നി​ർ​മാ​ണം വേ​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന ആ​വ​ശ്യം. ഇ​ക്കാ​ര്യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് അ​വ​ശ്യ​പ്പെ​ട്ടു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യം ഈ ​കാ​ര്യ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.