പ​ട്ടം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ്ര​സ്വ ച​ല​ച്ചി​ത്ര​മേ​ള നാ​ളെ മു​ത​ൽ
Tuesday, November 19, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം : പ​ട്ടം സെ​ന്‍റ്മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ്വഛ​താ പ​രി​സ്ഥി​തി ഫെ​സ്റ്റി​വ​ൽ നാ​ളെ മു​ത​ൽ 22 വ​രെ ന​ട​ത്തും. ന​ല്ല​നാ​ളെ,ന​ല്ല ഭൂ​മി എ​ന്ന ആ​ശ​യ​ത്തി​ൽ ന​ട​ക്കു​ന്ന ഹ്ര​സ്വ​ച​ല​ച്ചി​ത്ര​മേ​ള മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ പ​ത്ത് അ​ന്താ​രാ​ഷ്ട്ര ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി മ​ഹേ​ഷ് പ​ഞ്ചു പ​റ​ഞ്ഞു. മൂ​ന്ന് സ്ക്രീ​നു​ക​ളി​ലാ​യി 55 ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.​ന​ഗ​ര​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ പ​രി​സ്ഥി​തി ക്ല​ബ് അം​ഗ​ങ്ങ​ർ​ക്ക് സൗ​ജ​ന്യ​മാ​യി മേ​ള കാ​ണാ​ൻ അ​വ​സ​രമു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. നാ​ളെ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​സി.​സി. ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ത്രി​ദി​ന മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.
മു​കേ​ഷ് എം​എ​ൽ​എ മു​ഖ്യ​അ​തി​ഥി​യാ​കും. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി മ​ഹേ​ഷ് പ​ഞ്ചു , ഹെ​ഡ്മാ​സ്റ്റ​ർ എ​ബി ഏ​ബ്ര​ഹാം ,ഫാ. ​നെ​ൽ​സ​ൺ വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി ക്കും . ​യോ​ഗ​ത്തി​ൽ ദേ​ശീ​യ അ​ധ്യാ​പ​ക​പു​ര​സ്കാര​ത്തി​ന് അ​ർ​ഹ​നാ​യ റ​വ.​ഡോ. സി.​സി. ജോ​ണി​നെ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​ദ​രി​ക്കും.
22നു ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.​സം​വി​ധാ​യി​ക വി​ധു വി​ൻ​സ​ന്‍റ് , രാ​ധാ​കൃ​ഷ്ണ​ൻ ,അ​ജ്ഞ​ലി​ദി​ലീ​വ് ,പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി.​സി.ജോ​ൺ, ഹെ​ഡ്മാ​സ്റ്റ​ർ എബി ഏ​ബ്ര​ഹാം, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ര​ജി​സ്ട്രേ​ഷ​ന് ഫോ​ൺ: 9447661834. .