ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: മ​ന്ത്രി കെ.​കെ. ശൈ​ല​ജ
Wednesday, November 20, 2019 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സാ​ർ​വ​ദേ​ശീ​യ ശി​ശു​ദി​നാ​ഘോ​ഷം ഉ​ദ്ഘാട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ്വ​ന്തം വീ​ട്ടി​ൽ പോ​ലും കു​ട്ടി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഇ​തി​നു മാ​റ്റം വ​ര​ണം. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും എ​ന്തു സ​ഹാ​യ​ത്തി​നും സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ശി​ശു​സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.​ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പ് പ​ര​ക്കാ​ട്ട്, ന​സീ​ർ ചാ​ലി​യം, സി. ​ജെ. ആ​ന്‍റ​ണി, എം.​പി. ആ​ന്‍റ​ണി, ശ്രീ​ല മേ​നോ​ൻ, സി. ​ബി​ജി ജോ​സ്, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​ജെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.