സി​ഗ്ന​ൽ തെ​റ്റാ​തി​രി​ക്കാ​ൻ "സി​ഗ്ന​ൽ' നാ​ട​കം അവതരിപ്പിച്ചു
Wednesday, November 20, 2019 12:14 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സി​ഗ്ന​ൽ തെ​റ്റാ​തി​രി​ക്കാ​ൻ "സി​ഗ്ന​ൽ' നാ​ട​കം അ​ര​ങ്ങേ​റി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​സ്ഥാ​ന ശാ​സ്ത്ര സ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലും നാ​റ്റ്പാ​ക്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വെ​ഞ്ഞാ​റ​മൂ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ പോ​ലീ​സ് ഡ്രാ​മ വി​ഭാ​ഗം നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.

വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ണ​ത്തോ​ടെ​യാ​ണ് നാ​ട​കം അ​ര​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. നാ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി.​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.​ബി.​സു​ബി​ൻ, ജേ​ക്ക​ബ് ജ​റോം, എ​എ​സ്ഐ ഷ​റ​ഫു​ദീ​ൻ, ജ​ന​മൈ​ത്രി പോ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​രീ​ർ വെ​ഞ്ഞാ​റ​മൂ​ട് .ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഷ​ജി​ൻ, സു​നീ​ർ, ആ​ര്യ, ന​ജു​മു​ദ്ദീ​ൻ, ഷ​റ​ഫു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.