വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, November 20, 2019 12:17 AM IST
തി​രു​വ​ന​ന്ത​പു​രം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​ന​ത്തി​ന്‍റെ അ​ദ്യ ദി​ന​ത്തി​ൽ ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ല​യാ​ളം പ്ര​സം​ഗ​ത്തി​ലെ വി​ധി പ്ര​ഖ്യാ​ന​പ​ത്തി​നെ​തി​രേ​യാ​യി​രു​ന്നു പ​രാ​തി. 13 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ന്നാ​ൽ ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് എ ​ഗ്രേ​ഡ് കി​ട്ടി​യ​ത്.

ബാ​ക്കി പ​ല​ർ​ക്കും ഡി, ​സി ഗ്രേ​ഡു​ക​ളാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ൾ ന​ൽ​കി​യ​ത്. എ ​ഗ്രേ​ഡ് കി​ട്ടി​യാ​ൽ മാ​ത്ര​മേ അ​പ്പീ​ൽ പോ​കാ​ൻ ക​ഴി​യൂ എ​ന്നും അ​തു​ണ്ടാ​കാ​തി​രി​ക്കാ​ൻ വി​ധി​ക​ർ​ത്താ​ക്ക​ൾ മ​ന​പൂ​ർ​വം ഒ​രാ​ൾ​ക്ക് എ ​ഗ്രേ​ഡ് ന​ൽ​കു​ക​യും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മ​റ്റു ചി​ല​രെ ത​ഴ​യു​ക​യു​മാ​യി​രു​ന്നെ​ന്നും ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. ന​വ​മാ​ധ്യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലാ​ണ് പ്ര​സം​ഗ​മ​ത്സ​രം ന​ട​ന്ന​ത്.