സ്നേ​ഹി​താ കോ​ളിം​ഗ് ബെ​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, November 20, 2019 12:18 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഉ​റ്റ​വ​രും ഉ​ട​യ​വ​രും ഇ​ല്ലാ​തെ രോ​ഗ​ങ്ങ​ളാ​ൽ വി​ഷ​മി​ക്കു​ന്ന​വ​ർ​ക്കും ആ​രും തു​ണ​യി​ല്ലാ​ത്ത​വ​ർ​ക്കും സ്നേ​ഹ​സ്പ​ർ​ശ​വും സാ​ന്ത്വ​ന​വു​മാ​യി സ്നേ​ഹി​താ കോ​ളിം​ഗ് ബെ​ൽ പ​ദ്ധ​തി​ക്ക് മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ സ്നേ​ഹി​ത ജെ​ന്‍റ​ര്‍ ഹെ​ല്‍​പ്പ് ഡെ​സ്കി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സി.​ദി​വാ​ക​ര​ന്‍ എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ജാ​ത അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​എം. റാ​സി , പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം കെ.​ജ​യ​ന്‍ ,സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ​സ്. ലേ​ഖ​കു​മാ​രി, ശാ​ന്ത​കു​മാ​രി,ര​ജ​നി, ഷീ​ജാ​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.