ന​ഗ​ര​സ​ഭ​യ്ക്ക് ഹ​രി​ത അ​വാ​ർ​ഡ്
Saturday, December 7, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഹ​രി​ത അ​വാ​ർ​ഡ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്ക്.
10 ല​ക്ഷം രൂ​പ​യും ഫ​ല​ക​വും സാ​ക്ഷ്യ​പ​ത്ര​വും ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ക്കും. ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2018-19ൽ ​ശു​ചി​ത്വം, കൃ​ഷി, ജ​ല​സം​ര​ക്ഷ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ്.
മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി ത​രം​തി​രി​ക്കു​ന്ന​തി​ലും ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കു​ന്ന​തി​നും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ലെ മി​ക​വ്, ജ​ല​സ്രോ​ത​സു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി ന​ഗ​ര​സ​ഭ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൈ​വ​കൃ​ഷി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യെ ഒ​ന്നാ​മ​ത് എ​ത്തി​ച്ച​ത്.