വ​ലി​യ​തു​റ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ തി​രു​നാ​ൾ: പ്ര​ദ​ക്ഷി​ണം ഇ​ന്ന്
Saturday, December 7, 2019 12:45 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​തു​റ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം ഇ​ന്ന് ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ന​വ​നാ​ൾ,ലി​റ്റ​നി, ഫാ. ​ഹ​യ​സി​ങ്ങ് എം. ​നാ​യ​കം, ഫാ. ​സാ​ബാ​സ് ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​രു ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​ന്ധ്യാ വ​ന്ദ​ന പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണം​ ആ​രം​ഭി​ക്കും.
വ​ലി​യ​തു​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലൂ​ടെ കു​ഴി​വി​ളാ​കം, സെ​ന്‍റ് മേ​രീ​സ് കു​രി​ശ​ടി ​വ​ഴി കൊ​ച്ചു​ത്രേ​സ്യാ ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ലൂ​ടെ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തു​ക​യും അ​വി​ടെ നി​ന്നും വ​ലി​യ​തു​റ ക​ട​ൽ​പ്പാ​ലം വ​ഴി ജം​ഗ്ഷ​നി​ലെ​ത്തി തു​ട​ർ​ന്ന് ചെ​റി​യ​തു​റ വ​ഴി മു​ട്ട​ത്ത​റ ബി​എ​സ്എ​ഫ് റോ​ഡി​ലൂ​ടെ സെ​ന്‍റ് സേ​വ്യ​ർ കു​രി​ശ​ടി വ​ഴി പ​ള്ളി​യി​ലെ​ത്തി​ച്ചേ​രും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ടോം താ​ന്നി​യ്ക്ക സി​എം​പി, ഫാ. ​അ​ജോ​യ് സി​എം​എ​ഫ്, ഫാ. ​സ​ജി വാ​ളി​പ്ലാ​ക്ക​ൻ സി​എം​ഇ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.വൈ​കു​ന്നേ​രം 6.30 ന് ​ജ​പ​മാ​ല, ഫാ. ​ആ​ന്‍റോ ഡി​ക്സ​ണ്‍, ഫാ. ​വി​ക്ട​ർ ഐ. ​എ​വ​റി​സ്റ്റ് ഐ​വി​ഡി എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കൊ​ടി​യ​റ​ക്ക്.