വാ​മ​ന​പു​രം ന​ദി സം​ര​ക്ഷ​ണ​വു​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Saturday, December 7, 2019 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​മ​ന​പു​രം ന​ദി​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തു​ട​ക്കം കു​റി​ച്ചു.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ല്‍ ഏ​റ്റ​വും വ​ലി​യ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ല്‍ ഒ​ന്നാ​യ വാ​മ​ന​പു​രം ന​ദി​യെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി മു​ഖേ​ന ന​ട​പ്പാ​ക്കു​ക. ന​ദി​യേ​യും അ​തി​ന്‍റെ കൈ​വ​ഴി​ക​ളെ​യും ശു​ചീ​ക​രി​ച്ച് നീ​രൊ​ഴു​ക്ക് വീ​ണ്ടെ​ടു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​നം പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി ന​ട​പ്പാ​ക്കും. പെ​രി​ങ്ങ​മ​ല, ന​ന്ദി​യോ​ട്, പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്ന ന​ദി​യു​ടെ ശു​ചീ​ക​ര​ണ​ത്തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍​നി​ന്ന് 50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യ​ത്. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി ഏ​ഴ് കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ലി​നീ​ക​ര​ണം ശ​ക്ത​മാ​യി ത​ട​യാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ജ​ന​ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ചു. നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീ​മി​ന്‍റെ സ​ഹ​ക​ര​ണ​വും ഇ​തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു.
പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ടം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന തോ​ട്ട​പ്പു​റം പൗ​വ്വ​ത്തൂ​ര്‍ പ​ച്ച തൊ​ട് ഇ​തി​ന​കം ശു​ചീ​ക​രി​ച്ച് ജൈ​വ വേ​ലി​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പൊ​ന്മു​ടി​യി​ലെ ചെ​മ്പു​ഞ്ചി നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന വാ​മ​ന​പു​രം ന​ദി 88 കി​ലോ​മീ​റ്റ​ര്‍ ഒ​ഴു​കി​യാ​ണ് അ​ഞ്ചു​തെ​ങ്ങ് കാ​യ​ലി​ല്‍ പ​തി​ക്കു​ന്ന​ത്. ഇ​തി​ല്‍ ന​ല്ലൊ​രു പ​ങ്ക് വാ​മ​ന​പു​രം ബ്ലോ​ക്കി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്.