വെ​ള്ള​നാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും: കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ
Sunday, December 8, 2019 1:03 AM IST
നെ​ടു​മ​ങ്ങാ​ട് : സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച വെ​ള്ള​നാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ.

സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു എം​എ​ൽ​എ. വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ 27 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടു നി​ല​ക​ളു​ള്ള സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് 3.10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും 2.35 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു. താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​ബ് ട്ര​ഷ​റി​യു​ടെ സ്ട്രോം​ഗ് റൂം, ​കാ​ബി​നു​ക​ൾ എ​ന്നി​വ​യും സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണ​വും മാ​ത്ര​മെ ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ളൂ. അ​വ​യ്ക്കാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ത്ര​യും വേ​ഗ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. എം​എ​ൽ​എ​യ്ക്കൊ​പ്പം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി, പ​ഞ്ചാ​യ​ത്ത് അം​ഗം വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, പൊ​തു​മ​രാ​മ​ത്തു അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​ജി​ത്, ട്ര​ഷ​റി വ​കു​പ്പ് അ​ധി​കൃ​ത​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.